Wednesday, July 27, 2011

MA Public Administration

എം.എ Public Administration Course നു ചേരാന്‍ തോന്നിയത് എപ്പോള്‍ ആണെന്ന് അറിയില്ല. പരീക്ഷയുടെ തലേന്ന് വൈകിട്ടും പരീക്ഷാദിവസം രാവിലെയും മാത്രം ടെക്സ്റ്റ്‌ ബുക്ക്‌ ഓടിച്ചു വായിച്ചിട്ട് എം എ പരീക്ഷ എഴുതാന്‍ പോയ ഒരാള്‍ ഞാന്‍ മാത്രമേ ഈ ലോകത്ത് കാണൂ.പ്രത്യേകിച്ച് കാര്യം ഒന്നുമില്ലാതെ പോയി ചേര്‍ന്ന കോഴ്സ് ആണ് ഇത്. ഇപ്പോള്‍ അബദ്ധം ആയി എന്ന് തോന്നുന്നു.  Assignments പോലും സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ല. എല്ലാം അവസാന ദിവസം മാത്രം കൊടുത്തല്ലേ ശീലം ഉള്ളൂ...ഇനി മൂന്നു പേപ്പര്‍ കൂടി അവശേഷിക്കുന്നു... പിന്നെ വൈവയും. എന്താകുമോ എന്തോ.. വരുന്നിടത്ത് വെച്ച് കാണാം...അല്ലെ?

Saturday, July 23, 2011

ഉച്ചയ്ക്കുശേഷം അച്യുത് ശങ്കര് സാറിന്റെ ക്ലാസ്സ്. പ്രതീക്ഷകള് ഏറെയുണ്ട്.

പി ആര്‍ ഡി ഓഫീസര്‍മാര്‍ക്ക് വേണ്ടിയുള്ള ട്രെയിനിംഗ് ജൂലൈയില്‍ തിരുവനന്തപുരത്തെ ഐ എം ജിയില്‍ നടന്നു. ചില ക്ലാസ്സുകള്‍ വളരെ നന്നായി തോന്നി... ബ്ലോഗിങ്ങ്, ചിലതരം ജിമെയില്‍ സേവനങ്ങള്‍ ഒക്കെ... പലതും നേരത്തെ തന്നെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അറിയാന്‍ വയ്യാത്ത ധാരാളം സൌകര്യങ്ങള്‍ അതിലുണ്ടെന്നു ഇപ്പോള്‍ ആണ് മനസിലായത്. അവയില്‍ പലതും ഞാന്‍ ഇപ്പോള്‍ പുതുതായി ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ , കമ്പ്യുട്ടെറിനെ കുറിച്ച് വിവിധ തലങ്ങളില്‍ അറിവുള്ളവര്‍ ട്രെയിനിങ്ങിനു ഒരുമിച്ചു പങ്കെടുത്തത് മൂലമുള്ള പ്രശ്നങ്ങള്‍ മുഴച്ചുനിന്നു. ചിലര്‍ക്ക് ബ്ലോഗും ഫെയ്സ്ബുക്കും ഒക്കെ നന്നായി അറിയാം, മറ്റു ചിലര്‍ക്ക് ഒന്നും അറിയില്ല എന്ന അവസ്ഥ... എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നതിനാല്‍ ക്ലാസ്സ്‌ വല്ലാതെ ഇഴഞ്ഞു... ഒരേ നിലവാരത്തില്‍ മനസിലാക്കാന്‍ കഴിയുന്നവരെ മാത്രമായി തിരഞ്ഞെടുത്തു ട്രെയിനിങ്ങ് വിളിക്കാത്തതാണ് കുഴപ്പം എന്നു തോന്നുന്നു... പലപ്പോഴും സംഭവിക്കുന്നതാണ് ഇതൊക്കെ.

Sunday, August 1, 2010