Wednesday, July 27, 2011

MA Public Administration

എം.എ Public Administration Course നു ചേരാന്‍ തോന്നിയത് എപ്പോള്‍ ആണെന്ന് അറിയില്ല. പരീക്ഷയുടെ തലേന്ന് വൈകിട്ടും പരീക്ഷാദിവസം രാവിലെയും മാത്രം ടെക്സ്റ്റ്‌ ബുക്ക്‌ ഓടിച്ചു വായിച്ചിട്ട് എം എ പരീക്ഷ എഴുതാന്‍ പോയ ഒരാള്‍ ഞാന്‍ മാത്രമേ ഈ ലോകത്ത് കാണൂ.പ്രത്യേകിച്ച് കാര്യം ഒന്നുമില്ലാതെ പോയി ചേര്‍ന്ന കോഴ്സ് ആണ് ഇത്. ഇപ്പോള്‍ അബദ്ധം ആയി എന്ന് തോന്നുന്നു.  Assignments പോലും സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ല. എല്ലാം അവസാന ദിവസം മാത്രം കൊടുത്തല്ലേ ശീലം ഉള്ളൂ...ഇനി മൂന്നു പേപ്പര്‍ കൂടി അവശേഷിക്കുന്നു... പിന്നെ വൈവയും. എന്താകുമോ എന്തോ.. വരുന്നിടത്ത് വെച്ച് കാണാം...അല്ലെ?

No comments:

Post a Comment