
പി ആര്‍ ഡി ഓഫീസര്‍മാര്‍ക്ക് വേണ്ടിയുള്ള ട്രെയിനിംഗ് ജൂലൈയില്‍ തിരുവനന്തപുരത്തെ ഐ എം ജിയില്‍ നടന്നു. ചില ക്ലാസ്സുകള്‍ വളരെ നന്നായി തോന്നി... ബ്ലോഗിങ്ങ്, ചിലതരം ജിമെയില്‍ സേവനങ്ങള്‍ ഒക്കെ... പലതും നേരത്തെ തന്നെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അറിയാന്‍ വയ്യാത്ത ധാരാളം സൌകര്യങ്ങള്‍ അതിലുണ്ടെന്നു ഇപ്പോള്‍ ആണ് മനസിലായത്. അവയില്‍ പലതും ഞാന്‍ ഇപ്പോള്‍ പുതുതായി ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ , കമ്പ്യുട്ടെറിനെ കുറിച്ച് വിവിധ തലങ്ങളില്‍ അറിവുള്ളവര്‍ ട്രെയിനിങ്ങിനു ഒരുമിച്ചു പങ്കെടുത്തത് മൂലമുള്ള പ്രശ്നങ്ങള്‍ മുഴച്ചുനിന്നു. ചിലര്‍ക്ക് ബ്ലോഗും ഫെയ്സ്ബുക്കും ഒക്കെ നന്നായി അറിയാം, മറ്റു ചിലര്‍ക്ക് ഒന്നും അറിയില്ല എന്ന അവസ്ഥ... എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നതിനാല്‍ ക്ലാസ്സ് വല്ലാതെ ഇഴഞ്ഞു... ഒരേ നിലവാരത്തില്‍ മനസിലാക്കാന്‍ കഴിയുന്നവരെ മാത്രമായി തിരഞ്ഞെടുത്തു ട്രെയിനിങ്ങ് വിളിക്കാത്തതാണ് കുഴപ്പം എന്നു തോന്നുന്നു... പലപ്പോഴും സംഭവിക്കുന്നതാണ് ഇതൊക്കെ.
No comments:
Post a Comment